< Back
Kerala

Kerala
മതപരിവർത്തന ആരോപണം; കാൺപൂരിൽ വൈദികനും കുടുംബവും അറസ്റ്റിൽ
|14 Jan 2026 11:41 AM IST
നേരത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവർത്തനം നടത്തിയെന്നാണ് പൊലീസ് ആരോപണം
കാൺപൂര്‍: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് വൈദികനെ അറസ്റ്റ് ചെയ്തു. തത്തിയയിലെ കർസ ഗ്രാമത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. പൻലാൽ,വിദ്യസാഗർ,ഉമാശങ്കർ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
മതപരിവർത്തനം ആരോപിച്ച് ഡിസംബർ ഏഴിനും വൈദികനെയും സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയച്ചത്. വീണ്ടും നൂറിലധികം ആളുകളെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തിലാണ് നടപടി.