< Back
Kerala

Kerala
ഉപ്പള സ്‌കൂളിലെ റാഗിങ്: വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
|26 Nov 2021 8:17 PM IST
ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ചത്. സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്.
കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വിദ്യാർഥിയുടെ മുടിമുറിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവെച്ചതിലാണ് കേസെടുത്തത്. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ചത്. സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. മുടി മുറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സീനിയർ വിദ്യാർഥികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് സൂചന.