< Back
Kerala

Kerala
മുന്നാക്ക സംവരണം; സാമ്പിൾ സർവ്വേ സമഗ്രമല്ലെന്ന് കോടതി, ഹരജി തീർപ്പാക്കി
|18 March 2022 3:30 PM IST
സാമ്പിൾ സർവ്വേ സമഗ്ര സർവ്വേക്ക് പകരമല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമ്പിൾ സർവ്വേ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എൻഎസ്എസ് സമർപ്പിച്ച ഹരജി ഹൈകോടതിയിൽ തീർപ്പാക്കി. സാമ്പിൾ സർവേ അശാസ്ത്രീയമാണെന്ന് കാണിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സമർപ്പിച്ച ഹർജിയാണ് കോടതി തീർപ്പാക്കിയത്. സർവേ സമഗ്ര സർവേക്ക് പകരമാവില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പിൾ സർവ്വേ സമഗ്ര സർവ്വേക്ക് പകരമല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
upper cast reservation; The court ruled that the sample survey was not comprehensive