< Back
Kerala
പീഡനക്കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിച്ചത് മുഖ്യമന്ത്രി, പ്രതിപക്ഷത്തെ പഠിപ്പിക്കാതെ കണ്ണാടിയില്‍ നോക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്: വി.ഡി സതീശന്‍
Kerala

പീഡനക്കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിച്ചത് മുഖ്യമന്ത്രി, പ്രതിപക്ഷത്തെ പഠിപ്പിക്കാതെ കണ്ണാടിയില്‍ നോക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്: വി.ഡി സതീശന്‍

Web Desk
|
27 Aug 2025 2:59 PM IST

'ഒരു സീനിയര്‍ എംഎല്‍എയുടെയും മുന്‍ മന്ത്രിയുടെയും വാട്‌സാപ്പ് ചാറ്റുകള്‍ രണ്ടര വര്‍ഷമായി കറങ്ങി നടക്കുകയാണ്'

കൊച്ചി: ലൈംഗിക പീഡന പരാതികളില്‍ ആരോപണവിധേയരായവരെ ഇത്രയും സംരക്ഷിച്ച മുഖ്യമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഒരു സീനിയര്‍ എംഎല്‍എയുടെയും മുന്‍ മന്ത്രിയുടെയും വാട്‌സാപ്പ് ചാറ്റുകള്‍ രണ്ടര വര്‍ഷമായി കറങ്ങി നടക്കുകയാണ്. പ്രതിപക്ഷത്തെ പഠിപ്പിക്കാതെ കണ്ണാടിയില്‍ നോക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദേഹത്തിന്റെ ഉപദേശത്തിന് നന്ദി. എഫ് ഐ ആര്‍ ഇല്ല, കേസ് ഇല്ല, പരാതി ഇല്ല എന്നിട്ടും ധാര്‍മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു.

എനിക്ക് നേരെ ഒരു വിരല്‍ മുഖ്യമന്ത്രി ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലും എങ്ങോട്ടാണ് ചൂണ്ടുന്നതെന്ന് ഓര്‍ത്താല്‍ മതി. ലൈംഗിക അപവാദ കേസില്‍ കേട്ടാല്‍ രണ്ടുപേര്‍ മന്ത്രിസഭയില്‍ ഉണ്ട്. സിപിഎമ്മിലെ ഏറ്റവും ഉന്നത നേതാവ് സംരക്ഷിക്കപ്പെട്ട് മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. പാര്‍ട്ടി കോടതിയാണ് ആ കേസ് അന്വേഷിച്ചത്.

അദ്ദേഹത്തിന് ഇപ്പോള്‍ നിയമസഭയില്‍ കൈപൊക്കുന്ന ഒരു എംഎല്‍എ പീഡനക്കേസിലെ പ്രതിയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസ് എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഒരു അവതാരം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരുടെ കൂടെയായിരുന്നു.

അമിതാധികാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നയാള്‍ വൈകുന്നേരം ആയപ്പോള്‍ എങ്ങോട്ടാണ് പോയത്. അയാള്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെതിരെ എന്തൊക്കെ ആരോപണമാണ് ഉന്നയിച്ചത് . അവര്‍ക്കെതിരെ എന്തെങ്കിലും ഒരു നടപടി പാര്‍ട്ടിയോ പോലീസ് സ്വീകരിച്ചോ.

ഒരു സീനിയര്‍ എംഎല്‍എയുടെയും മുന്‍ മന്ത്രിയുടെയും വാട്‌സാപ്പ് ചാറ്റുകള്‍ രണ്ടര വര്‍ഷമായി കറങ്ങി നടക്കുന്നുണ്ട്. ഒരു ചോദ്യം എങ്കിലും മുഖ്യമന്ത്രി ചോദിച്ചോ. ധാര്‍മികതയുടെ പുറത്ത് നടപടി സ്വീകരിച്ച് ഞങ്ങള്‍ക്കെതിരെ ഇത്രയും പേരെ സംരക്ഷിച്ച മുഖ്യമന്ത്രി കൈചൂണ്ടുന്നു.

ഇത്രയും പേരെ സംരക്ഷിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയില്‍ ഇല്ല. ഇതിനൊക്കെ മറുപടി ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പറയട്ടെ. മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട പോയി കണ്ണാടിയില്‍ നോക്കിയാല്‍ മതി. ചുറ്റും നില്‍ക്കുന്നത് ആരാണെന്ന് നോക്കിയാല്‍ മതി,' വി.ഡി സതീശന്‍ പറഞ്ഞു.

Similar Posts