< Back
Kerala

വി.ഡി സതീശൻ
Kerala
സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷനെ ദയാ വധത്തിന് വിട്ടിരിക്കുന്നു; വി.ഡി സതീശൻ
|27 Aug 2023 11:22 AM IST
കാണം വിറ്റാലും ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം: സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷനെ ദയാ വധത്തിന് വിട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓണക്കിറ്റ് വിതരണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാണം വിറ്റാലും ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഏറ്റവും സങ്കടകരമായ ഓണമാക്കി സർക്കാർ മാറ്റി. ആറു ലക്ഷം പേർക്കും ഇനിയും കിറ്റ് നൽകാൻ കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി ദണ്ഡഗോപുരത്തിൽ താഴെ ഇറങ്ങി വന്നാൽ ഇതെല്ലാം മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.