< Back
Kerala

Kerala
വി. ജോയ് സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും
|5 Jan 2023 11:10 AM IST
ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോഴാണ് പുതിയ ജില്ലാ സെക്രട്ടറിയെ സി.പി.എം തേടിയത്
തിരുവനന്തപുരം: വർക്കല എം.എൽ.എ വി. ജോയ് സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. അൽപ്പ സമയം മുമ്പ് എ.കെ.ജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സംസ്ഥാന സെക്രടറിയേറ്റ് അംഗമായി ഇത്തവണയാണ് ആനാവൂർ നാഗപ്പൻ എത്തിയത്. ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോഴാണ് പുതിയ ജില്ലാ സെക്രട്ടറിയെ സി.പി.എം തേടിയത്.