< Back
Kerala
വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം
Kerala

വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം

Web Desk
|
4 Feb 2026 6:55 AM IST

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്

കണ്ണൂര്‍: വി.കുഞ്ഞികൃഷ്ണൻ എഴുതിയ 'നേതൃത്വത്തെ അണികൾ തിരുത്തണം' പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് പയ്യന്നൂർ ഗാന്ധി പാർക്കിലാണ് പുസ്തകത്തിൻ്റെ പ്രകാശനം നടക്കുക. ജോസഫ് സി മാത്യു, ഡോ. വി.എസ് അനിൽകുമാറിന് നൽകി പ്രകാശനം നിർവഹിക്കും. ഹൈക്കോടതി നിർദേശ പ്രകാരം പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ട് അടക്കമുള്ള വിഷയങ്ങളിൽ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിശദാംശങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരായ ഗുരുതര പരാമർശങ്ങളും സംഘടനയിലെ വിഭാഗീയതയും പുസ്തകത്തിൽ കുഞ്ഞികൃഷ്ണൻ തുറന്ന് എഴുതിയിട്ടുണ്ട്.

അതിനിടെ, ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണമെന്ന വി. കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി സിപിഎം തള്ളിയിരുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ധനരാജിൻ്റെ കുടുംബ സഹായ ഫണ്ടിൽ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതു സമൂഹത്തിന് മുന്നിൽ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന പതിവില്ല എന്ന് വാദിച്ചിരുന്ന നേതൃത്വം ഇപ്പോൾ നിലപാട് തിരുത്തിയിട്ടുണ്ട്. പുസ്തകത്തിലെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കണക്ക് പുറത്തുവിടുമെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ ആണ് കുഞ്ഞികൃഷ്ണൻ്റെ വെല്ലുവിളി വന്നത്.

എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുടെ ആവശ്യത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.


Similar Posts