< Back
Kerala
500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ ജനങ്ങളെ പരിഹസിക്കല്‍: വി മുരളീധരന്‍
Kerala

500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ ജനങ്ങളെ പരിഹസിക്കല്‍: വി മുരളീധരന്‍

Web Desk
|
18 May 2021 2:16 PM IST

'മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആയിരിക്കണം സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്ന് ഏത് ചട്ടത്തിലാണ് പറയുന്നത്?'

കോവിഡ് ലോക്ക്ഡൗൺ ലംഘിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങ് ഒഴിവാക്കണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സാമൂഹിക അകലം പാലിക്കാതെ എകെജി സെന്ററിൽ കേക്ക് മുറിച്ച് ആഘോഷിച്ച എൽഡി ഫ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി ലഭിച്ചിട്ടുണ്ട്.

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് ജനങ്ങളെ പരിഹസിക്കലാണെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തിയത്. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആയിരിക്കണം സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്ന് ഏത് ചട്ടത്തിലാണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. മരണമടഞ്ഞ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്ത ജനങ്ങളെ പരിഹസിക്കലാണ് സത്യപ്രതിജ്ഞ മാമാങ്കം. ജനങ്ങൾക്ക് മാതൃകയാകേണ്ട സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ചു സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്ന വിഷയത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരിക്കുന്നത്. വിഷയം അടിയന്തര പ്രാധാന്യമുള്ളതെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ജോർജ് സെബാസ്റ്റ്യനുമാണ് നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്.

Similar Posts