< Back
Kerala
ജനങ്ങളുടെ ജീവന്‍ വച്ചാണ് മുഖ്യമന്ത്രി കളിക്കുന്നതെന്ന് വി. മുരളീധരന്‍
Kerala

ജനങ്ങളുടെ ജീവന്‍ വച്ചാണ് മുഖ്യമന്ത്രി കളിക്കുന്നതെന്ന് വി. മുരളീധരന്‍

Jaisy
|
18 April 2021 11:56 AM IST

പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്‍റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും

മുഖ്യമന്ത്രിക്കെതിരായ കൊവീഡിയറ്റ് പരാമർശത്തിൽ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ജനങ്ങളുടെ ജീവൻ വെച്ചാണ് മുഖ്യമന്ത്രി കളിക്കുന്നത്. പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്‍റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുഖ്യമന്ത്രിയെ മൃദുവായാണ് വിമർശിച്ചതെന്നും മുരളീധരൻ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊവീഡിയറ്റ് എന്ന് വിശേഷിപ്പിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കോവിഡ് പോസിറ്റീവായതിന്‍റെ ആറാം നാള്‍ മുഖ്യമന്ത്രി ആശുപത്രി വിട്ടന്നുമായിരുന്നു മുരളീധരന്‍റെ ആരോപണം.

ഇതിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നു. പദവി അറിയാത്ത മന്ത്രി കേരളീയര്‍ക്ക് അപമാനമാണെന്നും വി. മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പിയും തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

Similar Posts