< Back
Kerala
ശബരിമല സ്വ‍ണക്കൊള്ള; ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് വി മുരളീധരൻ

Photo| MediaOne

Kerala

ശബരിമല സ്വ‍ണക്കൊള്ള; ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് വി മുരളീധരൻ

Web Desk
|
15 Oct 2025 3:42 PM IST

ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ സർക്കാരും ദേവസ്വം ബോർഡും കൂട്ടുനിൽക്കുന്നതായും മുരളീധരൻ ആരോപിച്ചു

ന്യൂഡൽഹി: ശബരിമല സ്വ‍ണക്കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ബന്ധമില്ല എന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. അവിശ്വാസികൾ വകുപ്പ് കൈകാര്യം ചെയ്തകൊണ്ടാണ് ആചാര ലംഘനങ്ങൾ ഉണ്ടാകുന്നത്. ഉണ്ണി കൃഷ്ണൻ പോറ്റിയെ ഇതുവരെ കസ്റ്റഡിയിൽ എടുക്കാത്തത് സംശയത്തിന് കാരണമാകുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ ഉള്ള അവസരം ഇതിലൂടെ ലഭിക്കുകയാണെന്നും സർക്കാർ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമം നടത്തുന്നില്ലെന്നും മുരളീധരൻ.

CBI അന്വേഷണം വേണമെന്നാണ് BJP ആവശ്യം. SIT അന്വേഷണത്തിൽ ഗുരുതരമായ സംശയമുണ്ടന്നും ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ സർക്കാരും ദേവസ്വം ബോർഡും കൂട്ടുനിൽക്കുന്നതായും മുരളീധരൻ ആരോപിച്ചു. വഖഫ് സംവിധാനവും ദേവസ്വവും തമ്മിൽ കൂട്ടി കുഴയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടെ മകന് ലഭിച്ച ഇഡി സമൻസിന്റെ വിശദാംശങ്ങളെ പറ്റി തനിക്ക് അറിയില്ലെന്നും ബിജെപി സിപിഐഎം ഡീൽ എന്നത് കോൺഗ്രസ്‌ ആരോപണം മാത്രമാണെന്നും മുരളീധരൻ പ്രതികരിച്ചു. ഇഡിക്ക് കൂടുതൽ കേസുകൾ ഉള്ളത് കൊണ്ടാകാം ചിലപ്പോ തുടർ നടപടി വൈകിയത്. ഇഡിയുടെ കൈവശം ഉള്ള തെളിവുകളെ പറ്റി തനിക്ക് അറിയാൻ കഴിയില്ലെന്നും മുരളീധരൻ പറ‍ഞ്ഞു. പ്രധാനമന്ത്രി - മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല. ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുന്നത് സിപിഎമ്മിൽ നിന്നെന്നും പിന്നെ എങ്ങനെ സിപിഎമ്മിനെ സഹായിക്കുമെന്നും മുരളീധരൻ ചോദിച്ചു. സിപിഎമ്മിനെ ക്ഷയിപ്പിച്ചുകൊണ്ടാണ് കേരളത്തിൽ ബിജെപി വളരുന്നതെന്നു പറഞ്ഞ മുരളീധരൻ, ബിജെപി സിപിഐഎം ഡീൽ എന്നത് കോൺഗ്രസ്‌ ആരോപണം മാത്രമാണെന്നും പറഞ്ഞു.

ഹിജാബ് വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിദ്വേഷം പടർത്താൻ ആണ് ശ്രമിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. ഒരു മത വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് തെളിയിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നത്. മന്ത്രിയുടെ ഇടപെടലിന് പിന്നിൽ രാഷ്ട്രീയ താല്പര്യമാണെന്നും ഹൈബി ഈഡന് സ്വന്തം മണ്ഡലത്തിൽ എന്താണ് നടക്കുന്നത് എന്ന് പോലും അറിയില്ല. ഹൈബി ഈഡൻ ബിജെപിയെ വിമർശിക്കുകയാണെന്നും ബിജെപി അല്ല സ്കൂളിൽ പ്രശ്നം ഉണ്ടാക്കിയതെന്നുെ ബിജെപി നേതാവ് പറഞ്ഞു.

Similar Posts