< Back
Kerala

Kerala
ഹെലികോപ്റ്റർ അപകടസ്ഥലം പിണറായി സന്ദർശിക്കാൻ തയാറായില്ലെന്ന് വി മുരളീധരൻ
|17 Dec 2021 1:38 PM IST
സർവകലാശാലാ നിയമനം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി ഗവർണറെ അപമാനിക്കുന്നത് നിർത്തണമെന്നും ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു
ഊട്ടി കൂനൂരിൽ ഹെലികോപ്റ്റർ അപകടം ഉണ്ടായ പ്രദേശം സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്നും ഏറ്റവും ആദ്യം എത്താവുന്നത് അദ്ദേഹത്തിനായിരുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്തിന് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവർക്കെതിരെ നടത്തുന്ന പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവകലാശാലാ നിയമനം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി ഗവർണറെ അപമാനിക്കുന്നത് നിർത്തണമെന്നും ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
Union Minister V Muraleedharan has said that Chief Minister Pinarayi Vijayan was not even ready to visit the area where the helicopter crash in Ooty Coonoor was.