< Back
Kerala
പിണറായി വിജയനെ കോവിഡിയറ്റ് എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍
Kerala

പിണറായി വിജയനെ 'കോവിഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

Web Desk
|
15 April 2021 3:45 PM IST

കോവിഡ് രോഗബാധിതയായ മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ 'കോവിഡിയറ്റ്' എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരന്‍ പരിഹാസവുമായി രംഗത്തെത്തിയത്. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാന്‍ മറ്റൊരു വാക്കില്ലെന്നും മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

നാലാം തിയതി കോവിഡ് ബാധിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ധര്‍മ്മടത്ത് നടത്തിയ റോഡ് ഷോ കോവിഡ് പ്രോട്ടോക്കോളിന്റെ നഗ്‌നമായ ലംഘനമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കോവിഡ് രോഗബാധിതയായ മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തിയത്. പ്രൈമറി കോണ്‍ടാക്ട് ആയവര്‍ പാലിക്കേണ്ട ഒരു നിയമങ്ങളും മുഖ്യമന്ത്രി പാലിച്ചില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Similar Posts