< Back
Kerala
കേന്ദ്രസർക്കാരിനെതിരായ തന്ത്രപരമായ നീക്കം,കുട്ടികളുടെ ഭാവിവച്ച് പന്താടില്ല; പിഎം ശ്രീയിൽ വിശദീകരണവുമായി വി. ശിവൻകുട്ടി
Kerala

കേന്ദ്രസർക്കാരിനെതിരായ തന്ത്രപരമായ നീക്കം,കുട്ടികളുടെ ഭാവിവച്ച് പന്താടില്ല; പിഎം ശ്രീയിൽ വിശദീകരണവുമായി വി. ശിവൻകുട്ടി

Web Desk
|
24 Oct 2025 5:10 PM IST

ദേശീയ വിദ്യാഭ്യാസ നയത്തെ എല്ലാ കാലത്തും എതിർത്ത് നിൽക്കാനാവില്ലെന്നും നേരത്തെ എതിർത്തിരുന്നുവെന്നും ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് കേന്ദ്രസർക്കാരിനെതിരായ തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ ഭാവി പന്താടുന്ന ഒരു രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങാൻ തയാറല്ലെന്നും പാഠ്യപദ്ധതിയുടെ വർഗീയ വത്കരണത്തിന് കേരളം നിന്നുകൊടുക്കില്ലെന്നും മന്ത്രിയുടെ വിശദീകരണം. കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

പദ്ധതിയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കണമാണ് നടത്തിയതെന്നുമാണ് മന്ത്രി പറഞ്ഞത്. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സർവ ശിക്ഷ പദ്ധതിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158 കോടിയാണ് കേരളത്തിന് നഷ്ടമായത്. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സർവ ശിക്ഷ പദ്ധതി പ്രകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിൽ താൻ നിലപാട് മാറ്റിയതായി ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെ എല്ലാ കാലത്തും എതിർത്ത് നിൽക്കാനാവില്ലെന്നും നേരത്തെ എതിർത്തിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.

Similar Posts