< Back
Kerala
V Sivankutty
Kerala

ഒരു സ്ഥാനമുണ്ടെങ്കിൽ എന്തുമാകാമെന്ന തോന്നലാണ് ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും ; മന്ത്രി വി.ശിവൻകുട്ടി

Web Desk
|
14 Jun 2025 9:51 AM IST

തോൽവി ഭയന്ന് വിഷയങ്ങൾ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു

തിരുവനന്തപുരം: യുഡിഎഫ് നേതാക്കളുടെ കാറിലെ പരിശോധന രാഷ്ട്രീയ ആയുധമാക്കേണ്ടതില്ലതെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒരു സ്ഥാനമുണ്ടെങ്കിൽ എന്തുമാകാം എന്ന തോന്നലാണ് ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും . തോൽവി ഭയന്ന് വിഷയങ്ങൾ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു.

അഹങ്കാരത്തോടും ധിക്കാരത്തോട് കൂടെ പൊലീസിനോട് പെരുമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം നടത്താറുണ്ട്.രാധാകൃഷ്ണൻ എംപിയെയും പരിശോധിച്ചിരുന്നു. പൊലീസിനോട് സഹകരിക്കാൻ തയ്യാറാവണം. പരിശോധിച്ചാൽ എന്തു കുഴപ്പം? വെല്ലുവിളിക്കാൻ ഇവരാര് എന്നും മന്ത്രി ചോദിച്ചു.

ഇന്നലെ രാത്രിയാണ് നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കുട്ടത്തിലിൻ്റെയും പി.കെ ഫിറോസിന്‍റെയും കാറിലായിരുന്നു പരിശോധന. വാഹനത്തിലെ പെട്ടിയും തെരഞ്ഞെടുപ്പ് സ്ക്വാഡ് പുറത്ത് വെച്ച് പരിശോധിച്ചു.



Similar Posts