< Back
Kerala
എന്റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!; ജെ.എസ്.കെ വിവാദത്തില്‍ മന്ത്രി ശിവൻകുട്ടി
Kerala

'എന്റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!'; ജെ.എസ്.കെ വിവാദത്തില്‍ മന്ത്രി ശിവൻകുട്ടി

Web Desk
|
30 Jun 2025 6:24 PM IST

തന്റെ പേര് ശിവൻകുട്ടിയാണെന്നും സെൻസർ ബോർഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മന്ത്രി ചോദിക്കുന്നത്.

തിരുവനന്തപുരം: ജെഎസ്കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

തന്റെ പേര് ശിവൻകുട്ടിയാണെന്നും സെൻസർ ബോർഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മന്ത്രി ചോദിക്കുന്നത്.

അതേസമയം സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ജെ.എസ്.കെ - ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുകയാണ്. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നാണ് സെന്‍സര്‍ ബോര്‍ഡിനോട് ചൊവ്വാഴ്ച ഹൈക്കോടതി ചോദിച്ചത്.

ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി അറിയിച്ചത്. കേസില്‍ ഹര്‍ജിക്കാരന്റെ ഭാഗം കേട്ട കോടതി കേസില്‍ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

Similar Posts