< Back
Kerala
കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച സംഭവം: വടകര ഡിവൈഎസ്പി എ.ഉമേഷിന് സസ്‌പെൻഷൻ
Kerala

കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച സംഭവം: വടകര ഡിവൈഎസ്പി എ.ഉമേഷിന് സസ്‌പെൻഷൻ

Web Desk
|
30 Nov 2025 12:36 PM IST

അനാശാസ്യത്തിന് പിടികൂടി യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു പരാതി

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ വടകര ഡിവൈഎസ് പി എ ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു.എ. ഉമേഷ് പൊലീസ് ഉദ്യോഗസ്ഥനെന്ന പദവി ദുരുപയോഗം ചെയ്തതായി പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നല്കിയിരുന്നു.

ചെര്‍പ്പുളശ്ശരി സിഐ ആയിരുന്ന ബിനുതോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണം വരുന്നത്. 2014 ല്‍ ഉമേഷ് വടക്കാഞ്ചേരി സിഐ ആയിരിക്കെ അനാശാസ്യത്തിന് പിടികൂടി യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആത്മഹത്യകുറിപ്പിലെ വിവരം പുറത്തു വന്നതിന് പിന്നാലെ പാലക്കാട് ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴിയെടുത്തു.

വീട്ടിലെത്തി ഉമേഷ് പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്കിയിരുന്നു. ഇതോടെയാണ് പാലക്കാട് എസ്പി തുടർ നടപടിയിലേക്ക് കടന്നത്. ഉമേഷിനെതിരായ ആരോപണം പദവിയുടെ ദുരുപയോഗമാണെന്ന് കാണിച്ച് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നല്കിയത്. നിലവില്‍ മെഡിക്കല്‍ ലീവിലാണ് നിലവില്‍ ഉമേഷുള്ളത്. കേസ് രജിസ്റ്റർ ചെയ്താല്‍ അറസ്റ്റുള്‍പ്പെടെ മറ്റു നടപടിയിലേക്ക് നീങ്ങാനാണ് സാധ്യതയുണ്ട്.

ഗുരുതര ആരോപണം നേരിടുന്ന ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട്ടെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ഡിജിപിക്ക് കത്തയക്കുകയും ചെയ്തിരുന്നു


Similar Posts