< Back
Kerala
വടകര പീഡനക്കേസ്; പ്രതികളായ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
Kerala

വടകര പീഡനക്കേസ്; പ്രതികളായ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
28 Jun 2021 8:42 AM IST

സി.പി.എം പ്രവര്‍ത്തകയായ യുവതിയെ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് സി.പി.എം പ്രവർത്തകരാണ് പീഡിപ്പിച്ചത്.

വടകര പീഡന കേസിലെ പ്രതികൾ പിടിയിൽ. ബാബുരാജ്, ലിജീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വടകര കരിബന പാലത്തിന് അടുത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


കോഴിക്കോട് വടകരയിൽ സിപിഎം പ്രവര്‍ത്തകയായ യുവതിയെ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് സി.പി.എം പ്രവർത്തകരാണ് പീഡിപ്പിച്ചത്.സി.പി.എം മുളയേരി ബ്രാഞ്ച് സെക്രട്ടറി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ബാബുരാജ് ലിജീഷ് എന്നിവര്‍ക്കെതിരെ ഇന്നലെയാണ് കേസെടുത്തത്. അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ആയിട്ടുകൂടി ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസും ആര്‍.എം.പിയുമെല്ലാം ഇന്ന് പരസ്യ പ്രതിേഷേധം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. സി.പി.എം പ്രവര്‍ത്തകരായ ഇരുവരെയും പാർട്ടി കഴിഞ്ഞ പുറത്താക്കിയിരുന്നു.

Similar Posts