< Back
Kerala

Kerala
വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസ്
|6 Aug 2022 8:50 PM IST
കഴിഞ്ഞ മാസം 22നാണ് കല്ലേരി സ്വദേശിയായ സജീവൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊലീസുകാരുടെ മർദനമേറ്റാണ് സജീവൻ മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത സജീവൻ എന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസ്. എസ്.ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.
കഴിഞ്ഞ മാസം 22നാണ് കല്ലേരി സ്വദേശിയായ സജീവൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊലീസുകാരുടെ മർദനമേറ്റാണ് സജീവൻ മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചാണ് സജീവൻ മരിച്ചതെങ്കിലും കസ്റ്റഡി മരണത്തിന്റെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സജീവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റിയിരുന്നു.