< Back
Kerala
വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
Kerala

വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ijas
|
17 Dec 2021 8:21 PM IST

തഹസില്‍ദാറുടെ ഓഫീസിന് സമീപത്തെ ശുചിമുറിയില്‍ രണ്ട് ദിവസം മുമ്പും തീപ്പിടുത്തമുണ്ടായിരുന്നു

വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. രണ്ട് ദിവസം മുമ്പ് ഇതേ ഓഫീസില്‍ തീപ്പിടുത്തമുണ്ടായതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ആവശ്യം. സമഗ്രാന്വേഷണം നടത്തുമെന്ന് റവന്യുമന്ത്രിയും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

വടകര താലൂക്ക് ഓഫീസിലെ ലാന്‍റ് അക്വിസിഷന് തഹസില്‍ദാറുടെ ഓഫീസിന് സമീപത്തെ ശുചിമുറിയില്‍ രണ്ട് ദിവസം മുമ്പും തീപ്പിടുത്തമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. തുടർച്ചയായി വീണ്ടും തീപ്പിടുത്തമുണ്ടായതാണ് പ്രതിപക്ഷം സംശയ ഉന്നയിക്കാന്‍ കാരണം. എല്ലാ വശങ്ങളും പരിശോധിക്കുന്ന അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.

റവന്യു മന്ത്രി സ്ഥലം സന്ദർശിച്ച്‍ സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. ദുരൂഹതയുണ്ടെങ്കില്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ താലൂക്ക് ഓഫീസ് പ്രവർത്തനത്തിന് താല്‍ക്കാലിക സംവിധാനമുണ്ടാക്കാന്‍ കലക്ടറും നിർദേശം നല്‍കി.

Similar Posts