< Back
Kerala
കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കി; വടക്കാഞ്ചേരി സിഐ യു.കെ ഷാജഹാനെ സ്ഥലം മാറ്റി
Kerala

കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കി; വടക്കാഞ്ചേരി സിഐ യു.കെ ഷാജഹാനെ സ്ഥലം മാറ്റി

Web Desk
|
15 Sept 2025 8:41 AM IST

സിഐക്ക് വീഴ്ച പറ്റി എന്നാണ് കണ്ടെത്തല്‍

തൃശൂര്‍: കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സി.ഐ യു.കെ ഷാജഹാനെ സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മുഖംമൂടി ധരിപ്പിച്ച് കെഎസ്യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ നടപടിയില്‍ സിഐക്ക് വീഴ്ച പറ്റി എന്നാണ് കണ്ടെത്തല്‍.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് എസ്എച്ച്ഓ സ്ഥാനത്തുനിന്ന് നീക്കിയത്. പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല. പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് എസ് എച്ച് ഒ ഷാജഹാന് കോടതി ഷോ കോസ് നോട്ടീസ് നല്‍കിയിരുന്നു.

വിദ്യാര്‍ഥികളെ കൈവിലങ്ങും കറുത്ത മാസ്‌കും അണിയിച്ച് കൊണ്ടുവന്നത് എന്തിനാണെന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു.

Related Tags :
Similar Posts