< Back
Kerala

Kerala
വടക്കാഞ്ചേരിയിലെ ബസ് അപകടം: പരിക്കേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു
|21 Dec 2022 1:35 PM IST
ഡ്രൈവർക്ക് തലചുറ്റിയതോടെ നിയന്ത്രണംവിട്ട ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് കോളജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി സരള (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
മലബാർ എഞ്ചിനീയറിങ് കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് തലചുറ്റിയതോടെ നിയന്ത്രണംവിട്ട ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.