< Back
Kerala

Kerala
വടക്കാഞ്ചേരിയിൽ കോളജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് പരിക്ക്
|21 Dec 2022 11:54 AM IST
ബസിന്റെ മുൻവശത്തിരുന്നവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൃശൂർ: വടക്കാഞ്ചേരിയിൽ കോളജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് പരിക്കേറ്റു. ദേശമംഗലം മലബാർ എഞ്ചിനീയറിങ് കോളജ് ബസാണ് അപകടത്തിൽപ്പെട്ടത്. വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് എന്ന സ്ഥലത്ത് പുഷ്പ എന്ന ഹോട്ടലിലേക്ക് ബസ് പാഞ്ഞുകയറിയത്. ഹോട്ടലിൽ കാര്യമായ തിരക്കില്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.
ബസിന്റെ മുൻവശത്തിരുന്ന ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.