
Vaikom Viswan
'മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കട്ടെ'; ബ്രഹ്മപുരം വിവാദത്തിൽ പ്രതികരിച്ച് വൈക്കം വിശ്വൻ
|മുഖ്യമന്ത്രിയോട് തന്റെ കുടുംബകാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും അവരെ അദ്ദേഹത്തിന് അറിയുമോയെന്ന് പോലും അറിയില്ലെന്നും സിപിഎം നേതാവ്
ബ്രഹ്മപുരം മാലിന്യ പ്ലാൻറ് വിവാദത്തിൽ പ്രതികരിച്ച് സി.പി.എം നേതാവ് വൈക്കം വിശ്വൻ. തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹത ഉണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്നും ഇവർ മാത്രമല്ല അവിടെയുള്ള കമ്പനിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവമില്ലെന്നും എന്നിട്ടും ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു ആരോപണമെന്നറിയില്ലെന്നും വിശ്വൻ പറഞ്ഞു. ഒരു കഥാപാത്രമെന്ന രീതിയിൽ സംഭവത്തിൽ എന്നെ ഉൾപ്പെടുത്തുന്നതെന്തിനാണെന്നും രാഷ്ട്രീയ ആരോപണമല്ലെങ്കിൽ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയോട് തന്റെ കുടുംബകാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും അവരെ അദ്ദേഹത്തിന് അറിയുമോയെന്ന് പോലും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ആരോപണം ഉന്നയിച്ച ടോണി ചമ്മണിക്കെതിരെ നോട്ടീസ് അയക്കുമെന്നും സിപിഎം നേതാവ് പറഞ്ഞു. മാലിന്യം കത്തിക്കാൻ മാത്രം ഉള്ള മനുഷത്യ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും പറഞ്ഞു.