< Back
Kerala

Kerala
വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; പൊലീസുകാർക്ക് സസ്‌പെൻഷൻ
|31 May 2024 8:53 AM IST
വളാഞ്ചേരി എസ്.എച്ച്.ഒ സുനിൽ ദാസ്, എസ്.ഐ ബിന്ദു ലാൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ. വളാഞ്ചേരി എസ്.എച്ച്.ഒ സുനിൽ ദാസ്, എസ്.ഐ ബിന്ദു ലാൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐ.ജി കെ. സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.
എസ്.ഐയും ഇടനിലക്കാരനും ഇന്നലെ അറസ്റ്റിലായിരുന്നു. ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്. മാർച്ച് 30-നാണ് വളാഞ്ചേരിയിൽ ക്വാറിയിലേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ക്വാറി ഉടമകളെയും കൊണ്ടുവന്ന ആളെയും ഗുരുതര വകുപ്പുകൾ ചുമത്തി കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇടനിലക്കാരനായ അസൈനാർ വഴി എസ്.ഐയും സി.ഐയും 22 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.