< Back
Kerala
സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് വലിയങ്ങാടിയില്‍
Kerala

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് വലിയങ്ങാടിയില്‍

Web Desk
|
30 Dec 2021 5:16 PM IST

മെയ് മാസത്തില്‍ തുറക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്

സംംxസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയില്‍ തുടങ്ങും. മെയ് മാസത്തിലായിരിക്കും ഫുഡ് സ്ട്രീറ്റ് തുറക്കുക. തനതായ ഭക്ഷണങ്ങള്‍ കൊണ്ടു വരുന്നതോടൊപ്പം ആളുകള്‍ക്ക് കുടുംബ സമേതം ചിലവഴിക്കാനുള്ള അവസരവും ഉണ്ടാകും.

വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി പന്ത്രണ്ട് വരെയായിരിക്കും ഫുഡ് സ്ട്രീറ്റ് പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

നിലവില്‍ വലിയങ്ങാടിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാതൊരു തടസ്സവുമുണ്ടാകില്ല. കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും തിരുവനന്തപുരത്തും ഫുച് സ്ട്രീറ്റുകള്‍ തുടങ്ങാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

Similar Posts