< Back
Kerala
vandebharath, vandebharath express
Kerala

വന്ദേ ഭാരത് ട്രയിനിന് കല്ലെറിഞ്ഞ കേസ്; പ്രതി പിടിയിൽ

Web Desk
|
23 May 2023 4:56 PM IST

പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

തിരൂർ: വന്ദേ ഭാരത് ട്രയിനിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് റിസ്‍വാന്‍റെ മൊഴി. പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും മൊഴി നൽകി. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കാസർകോട് - തിരുവനന്തപുരം സർവീസിനിടെ ട്രയിൻ തിരുർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ഏറുണ്ടായത്. ഏപ്രിൽ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്.

Related Tags :
Similar Posts