< Back
Kerala
പള്ളി പോയി പറഞ്ഞാൽ മതി; കുന്നംകുളം കസ്റ്റഡി മർദനത്തിൽ പൊലീസുകാരുടെ സസ്‌പെൻഷനിൽ പ്രതികരിച്ച് വർഗീസ് ചൊവ്വന്നൂർ
Kerala

'പള്ളി പോയി പറഞ്ഞാൽ മതി'; കുന്നംകുളം കസ്റ്റഡി മർദനത്തിൽ പൊലീസുകാരുടെ സസ്‌പെൻഷനിൽ പ്രതികരിച്ച് വർഗീസ് ചൊവ്വന്നൂർ

Web Desk
|
6 Sept 2025 7:46 PM IST

സുജിത്തിനെ മർദിച്ച എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് വർ​ഗീസിന്റെ പ്രതികരണം

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ മതിയായ നടപടിയല്ലെന്ന് സൂചന നൽകി കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ. 'സസ്‌പെൻഷൻ അങ്ങ് പള്ളി പോയി പറഞ്ഞാൽ മതി' എന്നാണ് വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത നടപടിക്ക് പിന്നാലെയാണ് വർഗീസിന്റെ പോസ്റ്റ്.

ആരോപണവിധായരായ എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പൊലീസുകാരെ പിരിച്ചുവിടണമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. സസ്‌പെൻഷൻ പ്രാഥമിക നടപടിയാണെന്നും അന്വേഷണത്തിന് ശേഷം തുടർനടപടികൾ ഉണ്ടാവുമെന്നുമാണ് വിവരം.

2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ പൊലീസുകാർ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഞെട്ടിക്കുന്ന മർദനം ലോകം കണ്ടതോടെ. ഇതോടെ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. പൊലീസുകാരെ പിരിച്ചുവിടണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. സംഭവത്തിന്റെ തുടക്കം മുതൽ സുജിത്തിന് എല്ലാ പിന്തുണയും നൽകി നിയമപോരാട്ടത്തിൽ കൂടെ നിൽക്കുന്ന കുന്നംകുളത്തെ കോൺഗ്രസ് നേതാവാണ് വർഗീസ്.

Similar Posts