< Back
Kerala

Kerala
വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയയാളെ കാണാതായി
|10 Nov 2024 8:44 PM IST
അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിനെയാണ് കാണാതായത്
തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാന്‍ ഇറങ്ങിയയാളെ കാണാതായി. അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിനെ(29)യാണ് കാണാതായത്.
ആലിയിറക്കം ബീച്ചിലാണു സംഭവം. കാണാതായ ശ്രീജിത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.