< Back
Kerala
വർക്കലയിലെ പതിനേഴുകാരിയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
Kerala

വർക്കലയിലെ പതിനേഴുകാരിയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Web Desk
|
28 Dec 2022 2:40 PM IST

ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിന്നീട് വീടിന് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പള്ളിക്കൽ സ്വദേശി ഗോപു കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. ഗോപുവിന്റെ ഫോൺ രേഖകൾ പരിശോധിക്കുമെന്നും റൂറൽ എസ്പി ഡി. ശിൽപ പറഞ്ഞു.

പുലർച്ചെ ഒന്നരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം. ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ സംഗീത. സംഗീതയെ വീടിന് സമീപത്തേക്ക് വിളിച്ചിറക്കിയ ശേഷം ഗോപു കഴുത്തിൽ കുത്തുകയായിരുന്നു. നിലവിളിച്ച് വീട്ടിലേക്കോടിയ സംഗീതയെ രക്തത്തിൽ കുളിച്ചാണ് വീട്ടുകാർ കണ്ടത്. ആശുപത്രിയിലെത്തിക്കും മുമ്പെ സംഗീത മരിച്ചു.

സംഗീതയുടെ അച്ഛൻറെ സമൂഹമാധ്യമം വഴി ഗോപുവിനെ പരിചയപ്പെട്ട സംഗീത പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. സംഗീതയുടെ അച്ഛൻ ഗോപുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ഫോൺ നമ്പരിൽ നിന്ന് അഖിലെന്ന പേരിലാണ് സംഗീതയുമായി ഗോപു ബന്ധം തുടർന്നത്. അഖിലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഗീതയെ വീടിന് പുറത്തെത്തിച്ച് ആക്രമിച്ചതും.

പള്ളിക്കലിലെ വീട്ടിൽ നിന്നാണ് ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കത്തി സമീപത്തെ പറമ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Similar Posts