< Back
Kerala
വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും
Kerala

വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും

Web Desk
|
7 Feb 2022 9:45 AM IST

ഓർമശക്തിയും സംസാരശേഷിയും വാവ സുരേഷ് വീണ്ടെടുത്തതായി കഴിഞ്ഞദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു.

പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. 10.30 ഓടെയാവും വാവ ആശുപത്രി വിടുക. ഓർമശക്തിയും സംസാരശേഷിയും വാവ സുരേഷ് വീണ്ടെടുത്തതായി കഴിഞ്ഞദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജനപ്രതിനിധികൾ ഉൾപ്പെടെ വാവാസുരേഷിനെ ആശുപത്രിയിൽ എത്തി സന്ദർശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റത്. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ സുരേഷിൻറെ വലതുതുടയിൽ മൂര്‍ഖന്‍ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Similar Posts