< Back
Kerala

Kerala
വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു
|1 Feb 2022 6:43 AM IST
സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്
പാമ്പ് കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കൃത്രിമ ശ്വാസം നല്‍കിയാണ് ജീവൻ തിരിച്ച് പിടിച്ചത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിലുള്ള തടസങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.