< Back
Kerala
മക്കൾക്കു മുമ്പിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
Kerala

മക്കൾക്കു മുമ്പിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Web Desk
|
1 Oct 2021 6:35 PM IST

പ്രണയവിവാഹം, നിരന്തര വഴക്കുകൾക്കൊടുവിൽ കുട്ടികളുടെ മുമ്പിൽവച്ച് കടുംകൈ

10 വർഷം മുമ്പ് പ്രണയിച്ച് വിവാഹം, തമ്മിൽ നിരന്തരം വഴക്കുകൾ. ഒടുവിൽ ഒരു ദിവസം മദ്യം നൽകി ബോധം നഷ്ടപ്പെടുത്തി, മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വീട്ടിൽ നിന്നിറങ്ങി. ഒടുക്കം കത്തിയും വിഷം ചേർത്ത മദ്യവും അരികെവച്ച് ആത്മഹത്യക്കൊരുങ്ങി കിടക്കവേ അറസ്റ്റ്.

കോഴിക്കോട് മുക്കം മുത്താലം സ്വദേശി മുഹമ്മദ് ഷമീറും ഷാക്കിറയും തമ്മിൽ പ്രണയവിവാഹമായിരുന്നു. കല്ലുവെട്ട് ജോലിക്കാരനായ ഷമീർ 10 വർഷം മുമ്പ് ജോലിക്കായി മലപ്പുറം വാഴക്കാട് അനന്തായൂരിൽ എത്തിയപ്പോഴായിരുന്നു വിവാഹം.

ശേഷം അവിടെ താമസമാക്കിയ ഇവർ തമ്മിൽ നിരന്തരം വഴക്കുകളായി. ഒടുവിൽ വഴക്കുമൂത്ത ഒരു ദിവസം ഇയാൾ കടുംകൈ ചെയ്തു.

എട്ടും ആറും വയസ്സുള്ള കുട്ടികളുടെ മുന്നിൽ വെച്ച് ഭാര്യ ഷാക്കിറക്ക് മദ്യം നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. ദാരുണകൊലപാതകത്തിന് സാക്ഷികളായ കുട്ടികൾ നടുക്കത്തോടെ ഇക്കാര്യം പറയുന്നു. ഭാര്യയെ കൊന്ന വിവരം ഷമീർ തന്നെ അയൽക്കാരെ വിളിച്ചറിയിക്കുകയും കുട്ടികളുടെ സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമായി അയക്കുകയും ചെയ്തിരുന്നു.

മാവൂരിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് ആത്മഹത്യക്ക് തയാറായി മദ്യത്തിൽ വിഷം ചേർത്ത് കത്തിയും അരികെവച്ച് കിടക്കുമ്പോഴാണ് ഷമീർ പിടിയിലായത്.

Similar Posts