< Back
Kerala
കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി
Kerala

കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

Web Desk
|
13 Sept 2024 9:49 PM IST

കരാട്ടെ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്

മലപ്പുറം: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി (48) ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ലൈംഗിക പീഡനക്കേസിൽ നിലവിൽ ജയിലിലാണ് പ്രതി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്.

കരാട്ടെ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. ഇതിന് ഇരയായ പെൺകുട്ടിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Related Tags :
Similar Posts