< Back
Kerala

Kerala
'വാക്കാൽ പോലും പരാതി പറഞ്ഞിട്ടില്ല': ഗവേഷകയുടെ ലൈംഗിക അതിക്രമ പരാതി തള്ളി എം.ജി സര്‍വകലാശാല വി.സി
|3 Nov 2021 3:45 PM IST
പരാതി നൽകിയാൽ അന്വേഷിക്കുമെന്നും പ്രശ്നം പരിഹരിക്കാൻ ഏത് ചർച്ചക്കും തയ്യാറാണെന്നും വി.സി സാബു തോമസ്
തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന ഗവേഷകയുടെ ആരോപണം നിഷേധിച്ച് എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്. വാക്കാൽ പോലും പരാതി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും പ്രശ്നം പരിഹരിക്കാൻ ഏത് ചർച്ചയ്ക്കും തയ്യാറാണെന്നും വി.സി പറഞ്ഞു.
എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായാണ് ഗവേഷക ആരോപിക്കുന്നത്. സെന്ററിലെ ഒരു ഗവേഷകൻ കടന്നുപിടിക്കാൻ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഗവേഷക പറയുന്നു. ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത്.
മറ്റൊരു ജീവനക്കാരന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും ഭയന്നത് കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ഗവേഷക മീഡിയവണിനോട് പറഞ്ഞു.