< Back
Kerala
അയ്യപ്പന്റെ നാല് കിലോ സ്വർണ്ണം അടിച്ചു മാറ്റി, അതിന്‍റെ പാപം തീര്‍ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ട്; വി.ഡി സതീശൻ
Kerala

'അയ്യപ്പന്റെ നാല് കിലോ സ്വർണ്ണം അടിച്ചു മാറ്റി, അതിന്‍റെ പാപം തീര്‍ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ട്'; വി.ഡി സതീശൻ

Web Desk
|
19 Sept 2025 11:34 AM IST

'നാല് കിലോ സ്വര്‍ണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് വിശ്വാസികളോടും പറയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്'

തിരുവനന്തപുരം: അയ്യപ്പൻ്റെ നാല് കിലോ സ്വർണ്ണം അടിച്ചു മാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.'സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ട് അനുമതി നിഷേധിച്ചു. ഹൈക്കോടതി അറിയാതെ സര്‍ക്കാറിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചത്.എന്നിട്ടാണ് നാളെ അയ്യപ്പസംഗമം നടത്തുന്നത്. അതിന് മുന്‍പ് നാല് കിലോ സ്വര്‍ണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് വിശ്വാസികളോടും പറയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിന്‍റെ പാപം മറക്കാനാണോ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നതെന്ന് സംശയമുണ്ട്'. വി.ഡി സതീശന്‍ പറഞ്ഞു.

എംഎൽഎമാരുടെ സമരത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'പൊലീസ് അതിക്രമത്തിൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും.കുന്നംകുളം പോലീസ് അതിക്രമത്തില്‍ പൊലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തും.സർക്കാരിന്‍റെ നാടകവും കാപട്യവും ജനങ്ങൾ തിരിച്ചറിയും.അടിയന്തര പ്രമേയ ചർച്ചയിൽ മൂന്ന് ദിവസവും തലകുനിച്ചാണ് സർക്കാർ തിരിച്ചുപോയത്..'വി.ഡി സതീശന്‍ പറഞ്ഞു.

സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വി.ഡി സതീശന്‍ പ്രതികരിച്ചു.

'ഇതുപോലെത്തെ കേസ് ഉണ്ടായാൽ, എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നതെന്നു ഞാനെന്ത് തെറ്റ് ചെയ്തിട്ടാണെന്നും സതീശന്‍ ചോദിച്ചു.'ഈ സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സിപിഎം പരിശോധിക്കട്ടെ. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായി സൈബറാക്രമണം നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും സിപിഎം കാണിച്ചിരുന്നില്ല. മനുഷ്യാവകാശ സംരക്ഷണം,സ്ത്രീ സംരക്ഷണം എന്നിവയൊന്നും അന്ന് ഉയര്‍ന്നിരുന്നു. ഇതുപോലൊരു ആരോപണം വന്നപ്പോള്‍ സ്ത്രീ സംരക്ഷണത്തിന് മുഖ്യപ്രധാന്യം നല്‍കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത്'. ആരെന്ത് ചെയ്താലും,ഏത് പാര്‍ട്ടിക്കാരന്‍ ചെയ്താലും എന്‍റെ വീട്ടിലേക്ക് കാളയും കോഴിയുമായി എന്തിനാണ് പ്രകടനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.


Similar Posts