< Back
Kerala
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ; മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കി പത്രം
Kerala

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ; മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കി പത്രം

Web Desk
|
19 Dec 2021 11:25 AM IST

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് തന്നെ വർഗീയ ശക്തികളുമായുള്ള സിപിഎം ബന്ധമാണ് അപകടത്തിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് തന്നെ വർഗീയ ശക്തികളുമായുള്ള സിപിഎം ബന്ധമാണ് അപകടത്തിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വർഗീയകരമായ ചേരിതിരിവ് ഉണ്ടാക്കുകയാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഇരുകൂട്ടർക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കിൽ തീർച്ചയായും പിന്തുണക്കും, മറിച്ച് ഇതിൽ നിന്ന് ലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ എതിർത്ത് തോൽപ്പിക്കും സതീശൻ വ്യക്തമാക്കി.

Similar Posts