< Back
Kerala
ഓൺലൈൻ മാധ്യമങ്ങൾക്ക് ചെസ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് പറയാൻ അൻവർ ആരാണ്? വി.ഡി സതീശൻ
Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് ചെസ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് പറയാൻ അൻവർ ആരാണ്? വി.ഡി സതീശൻ

Web Desk
|
10 July 2023 3:50 PM IST

''അൻവർ പറയുന്നതിനനുസരിച്ചിട്ടാണ് മാധ്യമ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നതും അവരെ ആക്ഷേപിക്കുന്നതും''

തിരുവനന്തപുരം: മാധ്യമങ്ങളുടെ നേരെ തുടർച്ചയായിട്ടുള്ള ആക്രമണങ്ങൾ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരാണ് ഈ പി.വി അൻവർ? സമൂഹമാധ്യമങ്ങളിലൂടെ ഓൺലൈൻ മാധ്യമങ്ങള്‍ക്ക് ചെസ് നമ്പർ കൊടുത്ത് അത് പൂട്ടിക്കും എന്ന് പറയാൻ അൻവറിന് ആരാണ് അധികാരം കൊടുത്തതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

''കേരളത്തിലെ പൊലീസ് സംവിധാനം അറിഞ്ഞുകൊണ്ടാണോ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്. ചെസ് നമ്പർ കൊടുക്കുകയാണ് സിപിഎം എം.എൽ.എ. സമൂഹമാധ്യമങ്ങളിലൂടെ നിന്നെ പൂട്ടിക്കും എന്ന് പറയുന്നു. അതിന് പിന്നാലെ പൊലീസ് പോകുകയാണ്. ഈ അൻവറും പുറകെ പോകുന്ന പൊലീസും തമ്മിൽ എന്ത് ബന്ധമാണുള്ളത്. സർക്കാർ അറിഞ്ഞുകൊണ്ടാണോ ഓൺലൈൻ മാധ്യമങ്ങൾക്കും മുഖ്യധാരാ മാധ്യമപ്രവർത്തകർക്കുമെതിരെ വെല്ലുവിളി മുഴക്കുന്നത്, പൂട്ടിക്കും എന്ന് പറയുന്നത്. ഇങ്ങനെ പറയാൻ അൻവറിന് ആരാണ് അധികാരം കൊടുത്തത്''- വി.ഡി സതീശന്‍ ചോദിച്ചു.

''അൻവർ പറയുന്നതിനനുസരിച്ചിട്ടാണ് മാധ്യമ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നതും അവരെ ആക്ഷേപിക്കുന്നതും. ഒരു എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ വന്നാൽ പിന്നെ മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണമാണ്. എന്താണ് ഈ കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയും ഡി.ജി.പിയും ഇക്കാര്യം വ്യക്തമാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള പോര്‍വിളികളുടെ പശ്ചാത്തലത്തിലായിരുന്നു വി.ഡി സതീശന്റെ വാക്കുകള്‍.

Watch Video

Similar Posts