< Back
Kerala

Kerala
കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് തിരികെ വരാനുള്ള സാധ്യത തള്ളാതെ വി.ഡി സതീശൻ
|25 March 2023 3:29 PM IST
മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും മുന്നണി വിട്ടു പോയവരെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും സതീശൻ പറഞ്ഞു
കൊച്ചി: കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് തിരികെ വരാനുള്ള സാധ്യത തള്ളാതെ വി.ഡി സതീശൻ. മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും മുന്നണി വിട്ടു പോയവരെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും സതീശൻ പറഞ്ഞു. അതിനായി മുന്നണിവിട്ടുപോയവരടക്കമുള്ള മുഴുവൻ വ്യക്തികളെയും ജനവിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവരുമെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസും വരട്ടെയെന്നും എന്നാൽ ഗോവിന്ദൻ മാഷിനെ പോലെ മറ്റൊരു മുന്നണിയിൽ നിൽക്കുന്ന പാർട്ടി കോൺഗ്രസിലേക്ക് വരുമെന്ന് പറയില്ലെന്നും അങ്ങനെ പറഞ്ഞാൽ അത് അവരുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും സതീശൻ പറഞ്ഞു. മീഡിയവൺ എഡിറ്റോറിയലിൽ ആയിരുന്നു വി.ഡി സതീശൻ്റെ പ്രതികരണം .