< Back
Kerala
v d satheesan

വി.ഡി സതീശന്‍

Kerala

ധനപ്രതിസന്ധി യു.ഡി.എഫ് എം.പിമാരുടെ തലയില്‍ വയ്ക്കണ്ടെന്ന് വി.ഡി സതീശന്‍

Web Desk
|
19 Aug 2023 12:45 PM IST

കഴിവുകേട് മറച്ചു വക്കാനാണ് എം.പിമാരെ കുറ്റപ്പെടുത്തുന്നത്

തിരുവനന്തപുരം: കേരളത്തിനു കിട്ടേണ്ട കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ യു.ഡി.എഫ് എം.പിമാര്‍ ഒന്നും ചെയ്യില്ലെന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ആരോപണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡൽഹിയിൽ എത്തിയാൽ എം.പിമാരെ ധനമന്ത്രി കാണാറില്ലെന്നും ധനപ്രതിസന്ധി യു.ഡി.എഫ് എം.പിമാരുടെ തലയിൽ വയ്ക്കണ്ടെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് എം.പിമാരെ ആരും ബന്ധപ്പെട്ടിട്ടില്ല. കഴിവുകേട് മറച്ചു വക്കാനാണ് എം.പിമാരെ കുറ്റപ്പെടുത്തുന്നത്.എം.പിമാരെ കുറ്റപെടുത്തുന്നത് കയ്യിൽ വച്ചാൽ മതിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബജറ്റിന് പുറത്തെ കടം ബജറ്റിലെത്തിയിരിക്കുന്നു. ഇതോടെ വലിയ തോതിൽ കടമെടുക്കേണ്ടി വന്നു. കെ ഫോണില്‍ സിഎജി വിശദീകരണം തേടിയിട്ടുണ്ട്. സർക്കാർ പ്രതിക്കൂട്ടിലാണ്. പ്രതിപക്ഷം പറഞ്ഞ അഴിമതി സത്യമെന്ന് തെളിഞ്ഞു. സംസ്ഥാന ഖജനാവിൽ നിന്ന് കോടികളുടെ നഷ്ടമാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



Similar Posts