< Back
Kerala
യുപിയോട് കേരളത്തെ പോലെയാകാന്‍ ആഹ്വാനം ചെയ്ത് വി.ഡി സതീശന്‍
Kerala

യുപിയോട് കേരളത്തെ പോലെയാകാന്‍ ആഹ്വാനം ചെയ്ത് വി.ഡി സതീശന്‍

Web Desk
|
10 Feb 2022 2:01 PM IST

കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും വി.ഡി ട്വീറ്റ് ചെയ്തു

ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും വി.ഡി ട്വീറ്റ് ചെയ്തു. വോട്ടർമാർക്ക് തെറ്റ് പറ്റിയാൽ യുപി കേരളത്തെ പോലെയാകുമെന്ന യോഗിയുടെ പരാമർശത്തിനാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനും യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കിയിട്ടുണ്ട്. 'യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യുപിയും മാറും. കേരളം പോലെ ആകണമെന്നാണ് യുപിയിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോ​ഗിക്കുള്ളത്'- പിണറായി ട്വീറ്റിൽ വ്യക്തമാക്കി.

വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന. ഭയരഹിതമായി ജീവിക്കാൻ എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് ബി.ജെ.പിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങൾക്കു സംഭവിച്ചാൽ ഈ അഞ്ചു വർഷത്തെ പ്രയത്നവും വെറുതെയാകുമെന്നും യോഗി പറഞ്ഞു.



Related Tags :
Similar Posts