< Back
Kerala
വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡി.എഫിന്‍റെ ഐശ്വര്യം- വി.ഡി സതീശന്‍
Kerala

'വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡി.എഫിന്‍റെ ഐശ്വര്യം'- വി.ഡി സതീശന്‍

Web Desk
|
19 Jun 2022 1:12 PM IST

സമ്പന്നരായ പ്രവാസികൾക്ക് വേണ്ടി മാത്രമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന് വി.ഡി സതീശന്‍

പ്രവാസികൾ ആത്മഹത്യ ചെയ്തപ്പോഴില്ലാത്ത നീതിബോധമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമ്പന്നരായ പ്രവാസികൾക്ക് വേണ്ടി മാത്രമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭ അതീവ സുരക്ഷ മേഖലയാണെന്നും അനിത പുല്ലയിൽ അവിടെ എങ്ങനെയെത്തിയെന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. കമ്മീഷനുമായിട്ട് വരുന്ന ഇത്തരം അവതാരങ്ങളെയാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. അവരെയാണ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ഇ.ഡി അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ നിയമത്തിൻ‍റെ വഴി നോക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സതീശന്‍ വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡിഎ.ഫിന്‍റെ ഐശ്വര്യമാണെന്നും പരിഹസിച്ചു. തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ അശ്ശീല ചിത്രം പ്രചരിപ്പിച്ചതിന് പിന്നിൽ സതീശനാണെന്ന ആരോപണത്തിലാണ് ഇ.പി ജയരാജനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്.


Similar Posts