< Back
Kerala
യൂണിഫോമിന്റെ പേരിൽ വസ്ത്രം അടിച്ചേൽപിക്കരുത്; മുനീറിന് പിന്തുണയുമായി വി.ഡി സതീശൻ
Kerala

'യൂണിഫോമിന്റെ പേരിൽ വസ്ത്രം അടിച്ചേൽപിക്കരുത്'; മുനീറിന് പിന്തുണയുമായി വി.ഡി സതീശൻ

Web Desk
|
2 Aug 2022 12:23 PM IST

'മുനീർ പുരോഗമന ചിന്തയുള്ള നേതാവ്'

തിരുവന്തപുരം: യൂണിഫോമിന്റെ പേരിൽ വസ്ത്രം അടിച്ചേൽപിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അത് സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

'പാൻറ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും.യൂണിഫോം വിവാദത്തെ കുറിച്ച് മുനീർ വിശദീകരിച്ചിട്ടുണ്ട്. മുനീർ പുരോഗമന ചിന്തയുള്ള നേതാവാണെന്നും വി.ഡി സതീശൻ പറഞ്ഞു

അതേസമയം, സ്വർണ കടത്തിൽ മുഖ്യമന്ത്രി ഇപ്പോഴും ഉത്തരം പറയുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്തിനാണ് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചത്. മുഖ്യമന്ത്രി മൻകി ബാത്താണെങ്കിലും മറുപടി പറയണമെന്നും സതീശൻ പറഞ്ഞു.

Similar Posts