< Back
Kerala
k vidhya arrest

വി.ഡി സതീശൻ 

Kerala

'നിവൃത്തിയില്ലാതെ വന്നപ്പോള്‍ പൊലീസ് സെറ്റിട്ട് പിടികൂടി'; വിദ്യയുടെ അറസ്റ്റ് നാടകമെന്ന് കോൺഗ്രസ്

Web Desk
|
22 Jun 2023 8:20 PM IST

ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരുമെന്ന് എ.കെ ബാലൻ പ്രതികരിച്ചു.

കോഴിക്കോട്: കെ വിദ്യയെ കസ്റ്റഡിയിലെടുത്തത് നാടകമെന്ന് കോണ്‍ഗ്രസ്. നിവൃത്തിയില്ലാതെ വന്നപ്പോള്‍ പൊലീസ് സെറ്റിട്ട് പിടികൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ വിദ്യയെ ആരും സംരക്ഷിച്ചില്ലെന്ന നിലപാടിലാണ് സിപിഎം.

'പോലീസിനെ വീണ്ടും പ്രതിസന്ധിയിലാക്കാതെ സെറ്റ് ചെയ്ത് കീഴടങ്ങിയതിനു പ്രത്യേക അഭിനന്ദനം. കായംകുളത്ത് കാണാതെ പോയ നിഖിലിനോടും ഇത് തന്നെയാണ് പറയാനുള്ളത്. കേരളത്തിലെ പോലീസിനെ വിഷമിപ്പിക്കാതെ എത്രയും വേഗം ഇതുപോലെ സെറ്റിട്ട് ഹാജരാകണം.' വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ 15 ദിവസം കൊണ്ട് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ലെന്ന് എ.കെ ബാലന്‍ പ്രതികരിച്ചു. മാളത്തില്‍ നിന്നും ഉടുമ്പിനെ തെറിപ്പിക്കുന്ന പോലെ പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

മേപ്പയൂരിൽ രണ്ടാഴ്ചയിലധികം ഒളിച്ചു താമസിക്കാൻ വിദ്യയ്ക്ക് പോലീസ് ഒത്താശ ചെയ്തു കൊടുത്തെന്നാരോപിച്ച് കോൺഗ്രസ്സും യൂത്ത് ലീഗും മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബിജെപി പ്രവർത്തകരും മേപ്പയൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

Similar Posts