< Back
Kerala
സിപിഎമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്ത് മതേതരവാദി, യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദി; വി.ഡി സതീശൻ
Kerala

സിപിഎമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്ത് മതേതരവാദി, യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദി'; വി.ഡി സതീശൻ

Web Desk
|
10 Jun 2025 11:47 AM IST

'വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് നിരുപാധിക പിന്തുണ, അത് ഞങ്ങള്‍ സ്വീകരിക്കും'

മലപ്പുറം:സിപിഎമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്‍ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ .

'സിപിഎമ്മിന് ജമാഅത്തുമായി പൂർവബന്ധമുണ്ട്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്‍റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്‍ലാമിയെന്ന് പിണറായി വിജയൻ അന്ന് പറഞ്ഞപ്പോൾ ആർക്കും പ്രശ്‌നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ട്.അത് ഞങ്ങൾ സ്വീകരിക്കും'. സതീശന്‍ പറഞ്ഞു.

നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.

അതേസമയം, വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പിഡിപിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നു എം.വി ഗോവിന്ദൻ പറഞ്ഞു.

മലപ്പുറം: വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വെൽഫെയർ പാർട്ടി സ്വന്തംനിലക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ആര് പിന്തുണപ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്.യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെൽഫയർപാർട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Similar Posts