< Back
Kerala
സുകുമാരൻ നായരുടെ തരൂർ പ്രശംസയിൽ സന്തോഷമെന്ന് വി.ഡി സതീശൻ
Kerala

സുകുമാരൻ നായരുടെ തരൂർ പ്രശംസയിൽ സന്തോഷമെന്ന് വി.ഡി സതീശൻ

Web Desk
|
2 Jan 2023 12:57 PM IST

മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂരിനെ സുകുമാരൻ നായർ പുകഴ്ത്തിയത്.

കോഴിക്കോട്: ശശി തരൂർ എം.പിയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും സ്വാഗതം ചെയ്യുന്നു. പരിപാടിയിൽ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂരിനെ സുകുമാരൻ നായർ പുകഴ്ത്തിയത്. തരൂർ ഡൽഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നായിരുന്നു സുകുമാരൻ നായരുടെ വാക്കുകൾ. തരൂരിനെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുകുമാരൻ നായരുടെ പ്രസ്താവനക്ക് ചില ഒളിയമ്പുകളുമായാണ് തരൂർ മറുപടി പറഞ്ഞത്. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് വർഷങ്ങൾക്ക് മുമ്പാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് താൻ അനുഭവിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു.

Similar Posts