< Back
Kerala
അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍
Kerala

അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

Web Desk
|
22 Oct 2021 11:46 AM IST

കേസ് പാർട്ടിക്കാര്യമാക്കി ഒതുക്കി തീർക്കാനാണ് ശ്രമം

അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് പാർട്ടിക്കാര്യമാക്കി ഒതുക്കി തീർക്കാനാണ് ശ്രമം സി.പി.എം കേസ് പൊലീസ് അന്വേഷിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ആ കുഞ്ഞ് എവിടെയുണ്ടെന്ന് പോലും ഏജൻസികൾ പറയുന്നില്ല.പൊലീസ് അന്വേഷിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എം.ജി സര്‍വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. പാർട്ടി കോടതികളും പാർട്ടി സംവിധാനങ്ങളും കാര്യങ്ങൾ തീരുമാനിക്കാൻ ഇത് വെള്ളരിക്ക പട്ടണമല്ലമെന്നും സതീശന്‍ പറഞ്ഞു. കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ആർക്കും പരാതിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. കെ.മുരളീധരനുമായി വിശദമായി ചർച്ച നടത്തിയിരുന്നു. പട്ടിക ചുരുക്കിയപ്പോൾ അർഹതയുള്ളവർ പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ട്. ദലിത് - വനിത പ്രാതിനിധ്യം വർധിപ്പിക്കണമെന്ന വിമർശനം സ്വാഗതാർഹമാണെന്നും സതീശൻ പറഞ്ഞു.



Similar Posts