
'ഞാൻ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്, സിബിഐ വന്നാലും കുഴപ്പമില്ല';വി.ഡി സതീശൻ
|വിജിലൻസ് ശിപാർശ നിയമപരമായി നിലനിൽക്കില്ലെന്നും സതീശൻ പറഞ്ഞു
വയനാട്: പുനർജനി കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജിലന്‍സ് ശിപാർശക്കുള്ള നടപടിയെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്,തെരഞ്ഞെടുപ്പാകുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ വരും. വാർത്ത മാത്രമാണ് ഇപ്പോൾ പുറത്ത് വന്നത്. ഈ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞ കാര്യങ്ങൾ ഉണ്ട്.ഞാൻ അത് അഭിമാനത്തോട് കൂടിയാണ് എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളത്'. വി.ഡി സതീശന്‍ പറഞ്ഞു.
'നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു.ഏത് രീതിയിൽ അന്വേഷിച്ചാണ് ഇത് നിലനിൽക്കില്ല. നൂറ് ശതമാനം കൃത്യമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നേരത്തെയും അന്വേഷണത്തിനോട് സഹകരിച്ചിട്ടുണ്ട്.സിബിഐ വന്നാലും കുഴപ്പമില്ല.വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനിൽക്കില്ല.മാർച്ചിൽ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്'. സതീശന്‍ പറഞ്ഞു.
അതിനിടെ, വി.ഡി സതീശനെതിരായ അന്വേഷണ ശിപാർശയിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പ്രതികരിച്ചു. വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിച്ചു പണം ഉപയോഗിച്ചതാണ് കേസ്. സിബിഐ അന്വേഷണം എല്ലാത്തിന്റെയും അവസാന വാക്കാമെന്ന് കരുതാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ് പ്രതിപക്ഷ നേതാവിനെ തന്നെ സർക്കാർ ഉന്നം വയ്ക്കുന്നത്. അതും ഏറെ ആരോപണ പ്രത്യാരോപണങ്ങൾക്ക് കാരണമായ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട്. എന്നാൽ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്താൻ കഴിയില്ലെന്നും, ഫണ്ട് സ്വീകരിച്ച മണപ്പാട്ടിൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് വേണമെങ്കില്‍ അന്വേഷണം നടത്താം എന്നുള്ള ശിപാർശയാണ് യോഗേഷ് ഗുപ്ത സർക്കാരരിന്റെ നൽകിയത്. അത് വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതിന് തൊട്ട് പിന്നാലെ വന്ന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സിബിഐ അന്വേഷണ ശിപാർശ വേണ്ട എന്ന നിലപാടാണ് എടുത്തത്.
തെരഞ്ഞെടുപ്പിന് രണ്ടോമൂന്നോ മാസം മാത്രം ബാക്കിനിൽക്ക് യോഗേഷ് ഗുപ്തയുടെ പഴയ ശിപാര്‍ശ പൊടിതട്ടിയെടുത്തിരിക്കുകയാണ് സർക്കാർ. കേസ് സിബിഐ അന്വേഷണത്തിലേക്ക് വിടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട് .