< Back
Kerala
മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശന്‍
Kerala

മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശന്‍

Web Desk
|
6 Jan 2023 5:52 PM IST

കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. ബഫർ സോൺ വിഷയം വഷളാക്കിയത് എ.കെ ശശീന്ദ്രനാണ്. വകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ല.

വിഷയം പഠിക്കുന്നില്ല. കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Similar Posts