< Back
Kerala
VD Satheesan
Kerala

മാരാമൺ കൺവെൻഷൻ: വി.ഡി സതീശനെ ഒഴിവാക്കി

Web Desk
|
21 Jan 2025 8:43 AM IST

മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് ഒഴിവാക്കിയത്

പത്തനംതിട്ട: മാരാമൺ കൺവെൻഷനിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കി. കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽനിന്നാണ് വി.ഡി സതീശനെ ഒഴിവാക്കിയത്.

മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് ഒഴിവാക്കിയത്. സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വന്ന വാർത്ത സഭയുടെ അറിവോടെ​യല്ലെന്നും സഭാ നേതൃത്വം പ്രതികരിച്ചു.

മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മൺൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ്​ നടക്കുക. മലങ്കരയുടെ 22-ാം മാർത്തോമായും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത രക്ഷാധികാരിയായുള്ള മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ്​ കൺവെൻഷൻ.

Similar Posts