< Back
Kerala
എന്റെ ഭാഗത്ത് തെറ്റുണ്ടായി,ക്ഷമ ചോദിക്കുന്നു; മന്ത്രി ജി . ആർ അനിലിനെതിരെയുള്ള പരാമർശം പിൻവലിച്ച്  വി.ഡി സതീശൻ
Kerala

'എന്റെ ഭാഗത്ത് തെറ്റുണ്ടായി,ക്ഷമ ചോദിക്കുന്നു'; മന്ത്രി ജി . ആർ അനിലിനെതിരെയുള്ള പരാമർശം പിൻവലിച്ച് വി.ഡി സതീശൻ

Web Desk
|
19 Sept 2025 12:55 PM IST

ഇത്തരം മാതൃകകൾ എല്ലാവർക്കും സ്വീകരിക്കാമെന്ന് സ്പീക്കര്‍

തിരുവനന്തപുരം:ഭക്ഷ്യമന്ത്രി ജി.ആർ അനിലിനെതിരായ പരാമർശത്തിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓണച്ചന്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന പരാമർശം ശരിയായില്ലെന്ന് സതീശൻ പറഞ്ഞു. 'തന്റെ വാക്ക് വരുംതലമുറയ്ക്ക് അനുകരണീയമാകരുത്. അതിനാൽ ആ വാക്ക് നീക്കം ചെയ്യാൻ സ്പീക്കറോട് ആവശ്യപ്പെടുന്നു. സഭയോടും മന്ത്രിയോടും ക്ഷമ ചോദിക്കുന്നു' സതീശൻ വ്യക്തമാക്കി.

പിന്നാലെ പ്രതിപക്ഷ നേതാവിനെ സ്പീക്കർ പ്രശംസിച്ചു.ഇത്തരം മാതൃകകൾ എല്ലാവർക്കും സ്വീകരിക്കാമെന്നും അതൊരു കുറവായി കാണരുതെന്നും സ്പീക്കർ പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിൽ ചിലരിൽ നിന്ന് ഇത്തരം വാക്കുകൾ ഉണ്ടാകാറുണ്ടെന്നും എ.എൻ ഷംസീർ പറഞ്ഞു.

Similar Posts